കുട്ടികളുടെ പരിസ്ഥിതി കോണ്‍ഗ്രസ് മത്സരങ്ങള്‍ |
കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തും. ജൈവവൈവിധ്യത്തിന്റെ പതിറ്റാണ്ട് (2011 - 2020), എന്ന വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ പരിസ്ഥിതി കോണ്‍ഗ്രസ്. പരിപാടിയില്‍ ക്വിസ്, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, കാര്‍ട്ടൂണ്‍ രചന, പ്രസംഗം, പ്രബന്ധാവതരണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗവണ്‍മെന്റ് /എയ്ഡഡ് /അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നിശ്ചിത ഫോറത്തില്‍ ഒക്ടോബര്‍ 21-ന് മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ്, പള്ളിമുക്ക് പി.ഒ., പേട്ട, തിരുവനന്തപുരം - 695 024 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദാംശങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.keralabiodiversity.org സന്ദര്‍ശിക്കുക. ഫോണ്‍ 0471-2740240, 9447220857. |
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.