ശാസ്ത്രമേളകളുടെ Entry Forms - Samples

      ശാസ്ത്രമേളകളുടെ Entry Forms താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച്‌ Download ചെയ്യാവുന്നതാണ്‌.

കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ്   2013

       ജൈവവൈവിദ്ധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തും.മത്സരങ്ങളുടെ വിശദാംശങ്ങൾ..

യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോൽസവം സ്കൂൾ തലം ഒക്ടോബർ 09 ന്

 യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോൽസവം സ്കൂൾ തലം ഒക്ടോബർ 09 ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാലു വരെ നടക്കും.വിശദാംശങ്ങൾ..

വന്യജീവി വാരാഘോഷം 2013

 ഈ വർഷത്തെ വന്യജീവി വാരാഘോഷം ഒക്ടോബർ 2,3 തീയ്യതികളിൽ കണ്ണൂർ ഗവ.ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിട്ട്യൂട്ടിൽ വെച്ച് നടക്കും. 

മത്സരങ്ങളുടെ വിശദ വിവരങ്ങൾ 1 , 2

World Space Week 2013 - Competitions Conducted by Vikram Sarabhai Space Centre (VSSC)


World Space Week 2013 - Competitions

        1)  Essay  ( students of class 8, 9 or 10 ) 
        2)  All Kerala Inter-School Space Quiz  ( students of class 10, 11, and 12 )

on 30th September, 2013

For more details ...Essay | Quiz

NTSE / NMMSE ഇപ്പോൾ അപേക്ഷിക്കാം

          നാഷണല്‍ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല (എന്‍.റ്റി.എസ്) പരീക്ഷയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയും നവംബര്‍ 16-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കേരളത്തിലെ എല്ലാ വിഭാഗം സ്‌കൂളുകളിലെയും 10 , 8 ക്ലാസ്  വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക
 

ഓണാശംസകൾ .......



ഏവർക്കും ജില്ലാ സയൻസ് ക്ലബ്ബിന്റെ ഓണാശംസകൾ..... 

C V Raman Essay Competition

വിഷയം : 1) India in space Reasearch – past , present and future (ഇന്ത്യ൯ ബഹിരാകാശ ഗവേഷണം ഇന്നലെ, ഇന്ന്, നാളെ)
             2) Wet land conservation in kerala
                    (നീര്‍ത്തട സംരക്ഷണം - കേരളത്തില്‍
              3) Energy in future – problems and possibilities (ഭാവിയിലെ ഊര്‍ജ്ജം - പ്രശ്നങ്ങളും സാധ്യതകളും)

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ശില്പശാല മാറ്റിവെച്ചു 

  ബസ് സമരം കാരണം ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ജില്ലാതല ശില്പശാല സപ്തംബർ 24 ന് (ചൊവ്വ ) യിലേക്ക് മാറ്റിവെച്ചിരിക്കുന്നു.

ഓസോണ്‍ വിള്ളൽ

 (തിരുവങ്ങാട് ഹൈസ്കൂളിലെ തിലകൻ സാർ തയ്യാറാക്കിയ ലേഖനം)
      ഭൗമാന്തരീക്ഷത്തിലെ താഴത്തെ പാളിയായ ട്രോപ്പോസ്ഫിയറില്‍ വെച്ച് ഒന്നും സംഭവിക്കാതെ C.F.C തന്മാത്രകള്‍ നേരെ സ്ട്രാറ്റോസ്ഫിയറിലെത്തും.അവിടെ വച്ച് ആള്‍ട്രാ വയലറ്റ് കിരണങ്ങളേറ്റ് ഇവ വിഘടിക്കും.അങ്ങനെ ക്ലോറിന്‍ ആറ്റം സ്വതന്ത്രമാകുന്നു.ഓരോ ക്ലോറിന്‍ ആറ്റവും,ഓസോണിനെ നശിപ്പിച്ചു കൊണ്ട് രണ്ടു വര്‍ഷം വരെ നിലനില്‍ക്കും.ഒരു ക്ലോറിന്‍ ആറ്റത്തിന് കുറഞ്ഞത് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനാകും എന്നാണ് കണക്ക്. സ്ട്രാറ്റോസ്ഫിയറിന്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫ്ലോ-ഡയഗ്രം ചിത്രത്തില്‍ കൊടുത്തിരിക്കുന്നു.

ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാതല ശില്പശാല

     ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ജില്ലാതല ശില്പശാല സപ്തംബർ 9 ന് (തിങ്കൾ ) രാവിലെ 10 മണിക്ക്  കണ്ണൂർ  സയൻസ് പാർക്കിൽ വെച്ച് നടക്കുന്നു. ഗൈഡ് ടീച്ചറായി കുട്ടികളെ പരിശീലിപ്പിക്കാൻ  തയ്യാറുള്ള UP/HS വിഭാഗത്തിലെ ഒരു അധ്യാപകൻ  ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ് . 

 ശാസ്ത്രമേള - പൊതുനിർദ്ദേശങ്ങൾ

2013 -14 വർഷത്തെ ശാസ്ത്രമേള - പൊതുനിർദ്ദേശങ്ങൾ ജില്ലാ സയൻസ് ക്ലബ്‌  പ്രസിദ്ധീകരിച്ചു . വിവരങ്ങൾക്ക് ... ക്ലിക്ക് ചെയ്യുക 

 സ്കൂൾ സയൻസ്  ക്ലബ്ബ്  പ്രവർത്തന module

2013-14 വർഷത്തെ സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തന module പ്രസിദ്ധീകരിച്ചു. സ്കൂളുകൾക്ക് ആവശ്യമായ ഭേദഗതികളോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ് . വിവരങ്ങൾക്ക് ... ക്ലിക്ക് ചെയ്യുക